
നീലേശ്വരം പാണ്ടിക്കോട് അങ്കക്കളരി കമാനം റോഡിൽ നാടിനെ വിസ്മയം തീർത്ത് ജല സമൃദ്ധി. ഏകദേശം 50 സെന്റിന് മുകളിൽ റോഡിനു ചുറ്റുമായി വൃത്താകൃതിയിലാണ് പള്ളം സ്ഥിതിചെയ്യുന്നത്. മുൻ കാലങ്ങളിൽ അങ്കക്കളരി, പാണ്ടിക്കോട്, തെക്കൻ ബങ്കളം തുടങ്ങിയ സ്ഥലങ്ങളിലെ ആൾക്കാർ കുളിക്കാനും, നീന്താനും, അലക്കാനും സ്ഥിരമായി വന്നിരുന്നു ഈ പള്ളത്തിൽ. കൂടാതെ ആമ്പൽ ചെടികൾ നിറഞ്ഞിരുന്നതുകൊണ്ട് അത് പറിച്ചെടുക്കാനും കുട്ടികളും, മുതിർന്നവരും ദിനേന വന്നിരുന്നു. അങ്കക്കളരി വയലിൽ സുലഭമായി ലഭിച്ചിരുന്ന നത്തയ്ക്ക(നെയ്ച്ചങ്ങ) ശേഖരിക്കാൻ പള്ളത്തിലും ആൾക്കാർ വരുമായിരുന്നു. ഇന്ന് പള്ളം നിൽക്കുന്ന സ്ഥലം നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് ഇരുമ്പ് വേലികെട്ടി സംരക്ഷിച്ചു വരുന്നു. വാഹനങ്ങളും മറ്റും കഴുകുന്നതിലാണ് ഇരുമ്പ് വേലികെട്ടി സംരക്ഷിച്ചത്. ഇന്ന് പക്ഷികളും, കാട്ടുമൃഗങ്ങളും ദാഹമകറ്റാൻ ഇവിടെ എത്തുന്നു. ഏകദേശം മെയ് മാസം വരെ ജലം വറ്റാതെ നിൽക്കും.