The Times of North

Breaking News!

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.   ★  കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ   ★  'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ ഓഹരി വാഗ്ദാനം ചെയ്ത് 14 കോടിയോളം രൂപ തട്ടിയെടുത്ത ഉടുമ്പുംതല സ്വദേശി പിടിയിൽ   ★  ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ, ഫെബ്രുവരി 5-ാം തീയതി അവധി   ★  ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.   ★  നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.   ★  മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.   ★  അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും   ★  ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി   ★  ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് ഒരു മൃതദേഹം കണ്ടുവെന്ന വിവരം പൊലീസിനെ അറിയിച്ചത്.

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്.

Read Previous

ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ അന്തരിച്ചു

Read Next

റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73