രാജാസ് ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി 78 ബാച്ച് കുടുംബ സംഗമം നീലേശ്വരം സഹകരണ ബാങ്ക് പേരോൽ നിള മിനി ഓഡിറ്റോറിയത്തിൽ നടന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി എം എ ഫിലോസഫി പഠനം പൂർത്തിയാക്കിയ റിട്ട: അധ്യാപകൻ ഇ വി പദ്മനാഭൻ മാസ്റ്റർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു, കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് മുഖ്യ അഥിതിയായി. പ്രസിഡന്റ് കേണൽ ഇവി നാരായണൻ അധ്യക്ഷത വഹിച്ചു,ഇ കമലക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി രാജീവൻ പള്ളിപ്പുറം സ്വാഗതം പറഞ്ഞു.ബാച്ച് അംഗങ്ങളുടെയും കുടുംബ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി
Tags: Alumni meet news