
ബാനം : ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് ഏപ്രിൽ ആദ്യവാരം നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂർവ അധ്യാപകരും എത്തിച്ചേരും. വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കും. യോഗത്തിൽ മുഴുവൻ പൂർവവിദ്യാർഥികളും എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.