The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കീഴ്മാല എ എൽ പി സ്ക്കൂൾ 72-ാം വാർഷികാഘോഷം നടന്നു

കരിന്തളം: എ എൽ പി സ്ക്കൂൾ കീഴ്മാലയുടെ 72-ാം വാർഷികാഘോഷം വർണ്ണാഭവമായ പരിപാടികളോടെ നടന്നു. സമീപ പ്രദേശങ്ങളിലെ അംഗൺവാടി കുട്ടികളുടെ കലപരിപാടികൾ തുടർന്ന് സ്ക്കൂളിലെ പ്രീ പ്രൈമറി മുതലുള്ള കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും ടീച്ചേഴ്സിൻ്റെയും എം പി ടി എ അംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

ജനപങ്കാളിത്തവും അവതരണത്തിലെ വ്യത്യസ്തതകളും കൊണ്ട് പരപാടി ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പ്രജോദ് ടി ആർ അദ്ധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ സന്തോഷ് പുതുക്കുന്ന് മുഖ്യാഥിതിയായി. നാലാം ക്ലാസ്സിൽ നിന്നും പോകുന്ന കുട്ടികൾക്കുള്ള സ്നേഹാപഹാരം ചിറ്റാരിക്കാൽ എ ഇ ഒ ഉഷാകുമാരി വിതരണം ചെയ്തു. അംഗൻവാടി കുട്ടികൾക്കുള്ള സമ്മാന വിതരണം ആരേഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ കെ വി നിർവഹിച്ചു. മുഴുവൻ കുട്ടികൾക്കുമുള്ള സമ്മാന വിതരണം വാർഡ് മെമ്പർ ബിന്ദു ടി എസ് നിർഹിച്ചു. ഇൻ്റർനാഷണൽ ടാലൻ്റ് ഹണ്ട് എക്സാം വിജയികൾക്കുള്ള ഉപഹാരം പഞ്ചായത്ത് മെമ്പർ ഉമേശൻ വേളൂർ വിതരണം ചെയ്തു. എൻഡോവ്മെൻ്റ് വിതരണം രാജൻ മാസ്റ്റർ നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ എം മനോഹരൻ, സ്ക്കൂൾ മാനേജർ ചന്ദ്രൻ എം കെ, പി ടി എ വൈസ് പ്രസിഡന്റ് രമേശൻ ടി, സ്കൂൾ ലീഡർ അയന അരൂൺ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എൻ എം പുഷ്പലത സ്വാഗതവും എം പി ടി എ പ്രസിഡൻ്റ് സ്മിത സോജോമോൻ നന്ദിയും പറഞ്ഞു

Read Previous

അരലക്ഷം കടന്ന് സ്വർണവില

Read Next

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തുറന്നു പ്രവർത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73