നീലേശ്വരം — ലോക സാമ്പത്തീക വിദഗ്ദനും, മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മുൻ എം. പി , കെ.പി സി സി സെക്രട്ടറി എം അസിനാർ, എം. രാജൻ, നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ഇ.എം കുട്ടി ഹാജി, കൗൺസിലർ റഫീക് കോട്ടപ്പുറം, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഭാർഗ്ഗവി, പി. വിജയകുമാർ, പി.യു വിജയകുമാർ, ടി വി ഉമേശൻ, പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, നഗരസഭ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , കെ. സലു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു. കോൺവെൻ്റ് ജങ്ക്ഷനിൽ നിന്നും മൗന ജാഥയും നടത്തി.