
വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളി യിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെ ടുപ്പിച്ചു കൊണ്ട് ഈ മാസം 27 ന് അഖില കേരള വടം വലി മത്സരം സംഘടിപ്പി ക്കുന്നു.
കായികതാരങ്ങളാ യിരുന്ന കനകപ്പള്ളി യിലെ വിനോജ് മാത്യു വിന്റെയും വിനു ജോസഫിന്റ യും സ്മരണക്കായി നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ കലാ കായിക മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി കൊണ്ടാണ് വടം വലി മത്സരം നടത്തുന്നത്.
മത്സരത്തിന്റെ നോട്ടീസ് സംഘാടകസമിതി ചെയർ മാനും ബളാപഞ്ചായത്ത് പ്രസിഡണ്ടു മായ രാജുകട്ടക്കയം വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന് കൈമാറി പ്രകാശനം ചെയ്യുന്നു.
ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.കനക പ്പള്ളി സെന്റ് തോമസ് ചർച്ച് വികാരി ഫാദർ ഷാലറ്റ് ഈപ്പൻ.സിദ്ധിഗ് മസ്ജിദ് സെക്രട്ടറി ഇസഹാക്ക്. ബഷീർ സിൽ സില.സുരേന്ദ്രൻ അരിങ്കല്ല്. അമൽ ജോണി. ഷോമി മാത്യു. പ്രദീപ് കുമാർ. സെബാസ്റ്റ്യൻ കൊള്ളി കുന്നേൽ. തുടങ്ങി യവർ പ്രസംഗിച്ചു.
ബിജു ചാമക്കാല സ്വാഗതവും ബാബു അരിങ്കല്ല് നന്ദിയും പറഞ്ഞു..