
കാഞ്ഞങ്ങാട്: ഈ മാസം 5 മുതൽ 9 വരെ പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ കെ അജിനയും പുരുഷ ടീമിനെ കെ കെ ശ്രീരാജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് മൂന്നാട് പിപ്പിൾസ് കോളേജിലെ വിദ്യാർത്ഥികളാണ്. ടീമിനുള്ള ജേഴ്സി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായ പ്രൊഫസർ പി. രഘുനാഥ് വിതരണം ചെയ്തു. ടീം മനേജരും കായിക അധ്യാപകനായ പ്രവീൺ മാത്യു സംബന്ധിച്ചു.
ടീമിലെ മറ്റു അംഗങ്ങൾ: പി.സുരജ്,അഭിജിത്ത് പ്രഭാകരൻ , ജസ്റ്റിൻ ജോൺ,എയ്ഞ്ചൽ പോൾ, മിത മാമൻ (പിപ്പീൾസ് കോളേജ് മൂന്നാട്) , പി. ശ്രീകുമാർ, എംഡി വിശ്രുദ, എസ് പി. കൃതി (ഗവ.കോളേജ് കാസർകോട്), എൽ കെ.മുഹമ്മദ് അഫ്സൽ,ഗായത്രി വിനോദ്, ഗോപിക രവീന്ദ്രൻ(നെഹ്റു കോളേജ്) ,
എം ആരോമൽ (എം ജി കോളേജ് ഇരിട്ടി), ശ്യാംരാജ്, അഭിരാമി മനോജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) , യദുകൃഷ്ണ നന്തിയത് (നിർമ്മലഗിരി ഇരിട്ടി), കെ.ആദിഷ( ബ്രണ്ണൻ കോളേജ് തലശ്ശേരി) ,മാത്യു ഷിനു (പിപ്പിൾ ഇൻസ്റ്റ്യൂട്ട് ഓഫ് മനേജ്മെൻ്റ് സ്റ്റഡി കോളേജ് മുന്നാട്) ജി എ .അമൃത (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി)
കോച്ചുമാർ: രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ. ടീം മാനേജർ ടി അനഘ ചന്ദ്രൻ.