
കൊടക്കാട് : പാടിക്കീൽ എ.കെ.ജി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ അവാർഡ് ജേതാവ് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരിയെ അനുമോദിച്ചു. ഹൊസ്ദുർഗ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ അനുമോദന ഭാഷണവും ഉപഹാര സമർപ്പണവും നടത്തി.ഹരിത കർമ്മ സേനാംഗങ്ങളായ മിനിമോൾ കെ വി , മനിത വി.വി. എന്നിവരെ ആദരിച്ചു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി. ചന്ദ്രൻ, സി.പി.എം. കൊടക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി. മാധവൻ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ. രാമചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ ലളിത എ.ടി. നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി.വി. സനൽകുമാർ അധ്യക്ഷത വഹിച്ചു.