നീലേശ്വരം: നീലേശ്വരം മണ്ണും പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പുതിയ അരമന അച്ഛനായി എ കെ ബി നായർഎന്ന അരമന കാരാട്ട് ബാലഗംഗാധരൻ നായരെ തിരഞ്ഞെടുത്തു. ഇദ്ദേഹത്തിൻറെ സ്ഥാനാരോഹണവും ചുരിക കെട്ടും ജനുവരി 16ന് വ്യാഴാഴ്ച രാവിലെ 11നൂം 12 30നുമിടയില്ലുള്ള മുഹൂർത്തത്തിൽ നടക്കും. രാജാസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി പാലക്കാട് വിക്ടോറിയ കോളേജിൽ സോഷ്യോളജിയിലും പൊളിറ്റിക്കൽ സയൻസിലുംബിരുദം നേടി. പിന്നീട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറിൽ ദീർഘകാലം ജോലി ചെയ്ത് എ കെ ബി നായർ 2005 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ചു. അദ്ദേഹത്തിൻറെ ചെറുപ്പകാലത്ത് തന്നെ ചിന്മയ മിഷനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. പൂനയിലും പാലക്കാട്ടും കോഴിക്കോട്ടും ചിന്മയ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ വേണ്ടി കഴിഞ്ഞു. സ്വാമി ചിന്മയാനന്ദയിൽ നിന്നും നേരിട്ട് ഭഗവത്ഗീത പഠനം നടത്താൻ സാധിച്ചഅപൂർവ്വം വ്യക്തികളിൽ ഒരാളാണ് എ കെ ബി.ഇത് വഴി ആധ്യാത്മിക രംഗത്ത് ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോഴിക്കോട് ഭാഗങ്ങളിൽ നിരവധി ക്ഷേത്രങ്ങളുടെയും മറ്റ് ആദ്ധ്യാത്മീക സ്ഥാപനങ്ങളുടെയും നവീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുവാനും സജീവമായ നായകത്വം വഹിച്ചതിലൂടെയും അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകനായി പേരെടുക്കാൻ വേണ്ടി സാധിച്ചു. നിരവധി പുരാണ ഇതിഹാസങ്ങളിൽ പ്രധാനമായഅവഗാഹമായ പാണ്ഡിത്വം നേടി. രാമായണം സപ്താഹം ആദ്യമായി ആവിഷ്കരിച്ച് അവതരിപ്പിച്ച് ശ്രദ്ധ നേടിയ എ കെ ബി നായർ 2008 ൽ അയോധ്യയിൽ രാമായണ സപ്താഹം നടത്തിയിരുന്നു. തുടർന്ന് ആറായിരത്തിലധികം പ്രഭാഷണങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തി തന്റേതായ വ്യക്തിമുദ്ര ആധ്യാത്മിക രംഗത്ത് പതിപ്പിക്കുവാൻ വേണ്ടി കഴിഞ്ഞിട്ടുണ്ട് . നിരവധി പുസ്തകങ്ങളുടെ രചയിതാവായ എ കെ ബി നായർ ഭാരതീയ വിചാരകേന്ദ്ര പ്രസിദ്ധീകരിച്ച” ‘ ടെമ്പിൾകൾച്ചർ ആണ് ആദ്യ പുസ്തകം. രാഷ്ട്രപതിയായിരുന്ന ആർ വെങ്കട്ടരാമൻ പ്രകാശനം ചെയ്ത എ കെ ബിയുടെ ടെമ്പിൾ വർഷിപ്പ് കാലിഫോർണിയ യൂണിവേഴ്സിറ്റിലൈബ്രറിറിയിൽ അപൂർവ്വ പുസ്തകങ്ങൾ എന്ന ഇനത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട്ടാണ് താമസം.