“നേരറിവ് നല്ല നാളേക്ക് “എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്രസകൾ തോറും നടത്തുന്ന “മിഹ്റജാനുൽ ബിദായ ” മദ്രസ അധ്യയന വർഷ പഠനാരംഭത്തിന്റെ അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം അജാനൂർ കടപ്പും മഅ്ദനുൽ മദ്രസയിൽ വിപുലമായ പരിപാടികളോടെ നടന്നു.സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ കാസർഗോഡ് ജില്ലാ ട്രഷറർ എ ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ റേഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി കോയാപള്ളി ഉദ്ഘാടനം നിർവഹിച്ചു.
അജാനൂർ റെയിഞ്ച് ജനറൽ സെക്രട്ടറി അഷ്റഫ് ദാരിമി പള്ളങ്കോട് ആമുഖഭാഷണം നടത്തി.
സദർ മുഅല്ലിം അഹ്മദ് സഈദ് ദാരിമി, ഐടി കോഡിനേറ്റർ സ്വാലിഹ് ദാരിമി, അജാനൂർ കടപ്പുറം മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ നാട്ടുകാർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സംബന്ധിച്ചു.