
2024-25 സാമ്പത്തിക വർഷം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനം കൈവരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് നൂറ് ശതമാനം കൈവരിക്കുന്നത്. ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (1,62,95,000 ) രൂപയായിരുന്നു ആകെ പിരിച്ചെടുക്കേണ്ടത്. ഒരു കോടി അൻപത്തി ഏഴ് ലക്ഷത്തി ഒമ്പത്തിനായിരം (1,57,09,000 ) രൂപ പിരിച്ചെടുത്തു. അഞ്ച് ലക്ഷത്തി എൺപത്തിയാറായിരം രൂപയുടെ (5,86,000 ) പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. ജീവനക്കാരുടേയും ഭരണ സമിതിയുടേയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് നൂറ് ശതമാനം കൈവരിക്കാൻ സാധിച്ചത്