കാഞ്ഞങ്ങാട്:1940 ൽ ആരംഭിച്ച അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂളിൽ നാളിതുവരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം കുടുംബ സംഗമം വൈവിധ്യമാർന്ന കലാപരിപാടികളോടെ നടത്തി.അഡ്മിഷൻ രജിസ്റ്ററിലെ ആറാം നമ്പർ വിദ്യാർത്ഥി നവതി പിന്നിട്ട കൃഷ്ണൻ ആയത്താർ മുതൽ 2023 വരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വരെ കുടുംബവുമൊന്നിച്ച് ഒത്തുചേർന്നത് തലമുറകളുടെ സംഗമമായി മാറി. ആദ്യകാല ഗുരുനാഥൻമാരായ കുഞ്ഞമ്പു മാസ്റ്റർ, ശ്യാമള ടീച്ചർ, പുഷ്പ ടീച്ചർ, മണി ടീച്ചർ, ബഷീർ അഹമ്മദ് മാസ്റ്റർ എന്നിവർക്കൊപ്പം കെ.മഹേഷ് കുമാർ, പി.രാജീവൻ എന്നീ അധ്യാപകരും ആദ്യാവസാനം സന്നിഹിതരായിരുന്നു’. പൂർവ വിദ്യാർത്ഥി സംഘടന ഒരുക്കിയ കുടുംബ സംഗമം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാൽ അദ്ധ്യക്ഷം വഹിച്ചു.സ്കൂളിൻ്റെ അഭിമാനമായ അകാലത്തിൽ പൊലിഞ്ഞു പോയ പൂർവവിദ്യാർത്ഥികളായ എം.എം.നാസർ, ഡോക്ടർ സി.എച്ച്.ഇബ്രാഹിം എന്നിവരെ എ.ഹമീദ് ഹാജി അനുസ്മരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.രവീന്ദ്രൻ, അശോകൻ ഇട്ടമ്മൽ, ഇബ്രാഹിം ആ വിക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ വി.മോഹനൻ, പാലായി കുഞ്ഞബ്ദുള്ള ഹാജി, എം.ഹമീദ് ഹാജി, സ്കൂൾ വികസന സമിതി ചെയർമാൻ കെ.രാജൻ, കൺവീനർ എ.പി.രാജൻ, പാലായി ജുമാ മസ്ജിദ് ട്രഷറർ കെ എം.അഹമ്മദ്, അഹമ്മദ് കിർമാനി , സി.എച്ച് അഷ്റഫ് ,പി.ടി.എ പ്രസിഡണ്ട് ജാഫർ പാലായി, എം.പി.ടി.എ പ്രസിഡണ്ട് രമ്യാ സുനിൽ, എസ്.എം.സി.ചെയർമാൻ ഷഫീഖ് ആവിക്കൽ, മുൻ പി.ടി.എ പ്രസിഡണ്ട് കെ.ജി.സജീവൻ, പൂർവ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡണ്ട് കെ.മണികണ്ഠൻ, രജനീഷ്, ഹാജിറ ടീച്ചർ സംസാരിച്ചു.സെക്രട്ടറി രാജേഷ് കാറ്റാടി സ്വാഗതവും ജോ: സെക്രട്ടറി സുമാരാജൻ നന്ദിയും പറഞ്ഞു.