നാലു പതിറ്റാണ്ട് പിന്നിട്ട സൗഹൃദ കൂട്ടായ്മയിൽ വിരിഞ്ഞത് ഓർമ്മകളുടെ സ്നേഹപൂക്കൾ
ഭാരതീയ വ്യോമസേനയിൽ 1982 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചവർ ഒത്തുചേർന്നപ്പോൾ വിരിഞ്ഞത് ഓർമ്മകളുടെ നിറ വസന്തം. “സൗഹൃദം ‘ ( 3/82 സാംബ്രൈൻസ് @ കാഞ്ഞങ്ങാട് 24 ) എന്ന വേറിട്ട ശീർഷകത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള വിരമിച്ച വ്യോമ സൈനീകർ സംഘടിപ്പിച്ച സൗഹൃദ സംഗമ സമന്വയ വേദിയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് കുട്ടികളടക്കമുള്ളവർ സാക്ഷ്യം വഹിച്ചത്.
1982ൽ ഭാരതീയ വായുസേനയുടെ ഭാഗമായി മാറിയ കൂട്ടായ്മയുടെ 42 മത് വാർഷികമാണ് കുടുബാഗംങ്ങളോടൊപ്പം കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്നത്. മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയായ കാസർകോട് ജില്ലയിലെ കൂട്ടായ്മയിലെ അംഗം ജയരാജ് നമ്പ്യാരും ഭാര്യ ചന്ദ്രിക ടീച്ചറും പരിപാടികൾക്ക് നേതൃത്വം ഏറ്റെടുത്തതോടുകൂടി ആഘോഷങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കമേകി. അറുപതുകളിലും യുവത്വത്തിന്റെ പ്രസരിപ്പോടെ വിരമിച്ച വായുസൈനികർ യുവനിരയോടൊപ്പം ചടുലമായ ചുവടുകളമായി അരങ്ങ് കൊഴുപ്പിച്ചു. ജയന്തി ജോതിഷ് അവതാരകയായ പരിപാടിയിൽ വിവിധകലാപ്രകടനങ്ങൾ അരങ്ങേറി. കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപ്രകടനങ്ങളാൽ സംപുഷ്ടമായ സദസ് ഇളകി മറയുന്നതും മറ്റൊരു നേർകാഴ്ച്ചകളായി.
ചടങ്ങിൽ രഘുനാഥ് ചൈതന്യ, ജ്യോതിഷ്,മഹാദേവൻ, എൻ ഐ പി എം ചെയർമാൻമാരായ മോഹനചന്ദ്രൻ, ഇളങ്കോസ്നേഹപൂക്കളും ആകാശനീലിമയുടെ എന്നിവർ സംസാരിച്ചു. എ.എഫ്.എ പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് പ്രസന്നകുമാർ അടുത്തവർഷത്തെ കൂട്ടായ്മക്ക് പാലക്കാട് വേദിയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് നിറഞ്ഞ കൈയ്യടികളോടെ സദസ്സ് സ്വീകരിച്ചതോടുകൂടി ഈ വർഷത്തെ “സൗഹൃദം “(3/82 സാംബ്രൈൻസ് @ കാഞ്ഞങ്ങാട് 2024 ന് തിരശ്ശീല വീണു.