
ആശാവർക്കർമാരുടെഅവകാശങ്ങൾ സംരക്ഷിക്കാൻ തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യവുമായ് ഐ എൻ ടി യു സി കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് പുഷ്പരാജൻ ചാങ്ങാട് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. സംസാരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്മാരായ സി വി ബാലക്യഷ്ണൻ, അജയൻ വേളൂർ പഞ്ചായത്ത് മെമ്പർമാരായ കെ പി ചിത്രലേഖ, സിൽവി ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം നേതാക്കളായ ജനാർദ്ദനൻ കക്കോൾ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, ടി വി രാജീവൻ കുവാറ്റി, അശോകൻ ആറളം, അബൂബക്കർ മുക്കട, വിജയൻ കക്കാണത്ത് തുടങ്ങിയവർ ധർണ്ണാ സമരത്തിന് നേതൃത്വം നല്കി.