മരണം വരെ തുടർന്ന് വരുന്ന പല ജനിതക രോഗങ്ങളുടെയും കാരണം കണ്ടെത്താനും ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാനും റിസേർച്ചിന്നു പ്രാധാന്യം നൽകുന്ന എയിംസിന്ന് മാത്രമേ സാധിക്കൂ എന്നത് കൊണ്ട് കേരള സർക്കാർ കേന്ദ്രത്തിന്ന് നൽകിയ പ്രൊപ്പോസലിൽ കാസർകോടിൻ്റെ പേര് കൂടി ഉൾപ്പെടുത്തുകയൂം അത് പരിഗണിച്ച് കേന്ദ്രം കാസർകോടിന് എയിംസ് അനുവദിക്കുകയും വേണമെന്നു കേരള പത്മശാലീയ സംഘം ഹൊസ്ദുർഗ്-കാസർകോട് താലുക്ക് സമ്മേളനം സർക്കാരുകളോട് ആവശ്യപ്പെട്ടു. ശാലിയ സമുദായ വിദ്യാർഥികൾക്ക് ഒ ഇ സി വിഭാഗത്തിൽ ഉൾപ്പെടുത്തി അനുവദിച്ച സാമ്പത്തീക സഹായ കുടിശ്ശിക ഉടനെ കൊടുത്ത് തീർക്കുക, ജാതി തിരിച്ച് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക, ഒ ബി സി സംവരണ തോത് പുനർ നിർണ്ണയിക്കുക, കൈത്തറി നെയ്ത്ത് മേഖലയിൽ പ്രതിസന്ധി പരിഹരിക്കുക, സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കുക, ക്ഷേത്ര സ്ഥാനീകർക്ക് നൽകുന്ന സഹായ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കേരളാ പത്മശാലിയ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. സംഘം താലുക്ക് പ്രസിഡൻ്റ് കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.രഘു, വീണാ ദാമോദരൻ, നാരായണൻ കുവാര, പി.വി.തമ്പാൻ, സി.കണ്ണൻ, സി.മാധവൻ ആർ. സുനിൽകുമാർ, കെ. സുരേന്ദ്രൻ, സി. പുരുഷോത്തമൻ, നളിനചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബാലകൃഷ്ണൻ സ്വാഗതവും കെ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വേണുഗോപാലൻ (പ്രസിഡൻ്റ്), പി.ബാലകൃഷ്ണൻ(സെക്രട്ടറി) സി മാധവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.