
നീലേശ്വേരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ്റെയും നീലേശ്വരം നഗരസഭ സായംപ്രഭ ഹോം കടിഞ്ഞിമൂലയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. കടിഞ്ഞിമൂല ചന്ദ്രശേഖരൻ സ്മാരക ഹാളിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭ വൈസ് ചെയർമാർ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.കെ വിനയരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ നഗരസഭ വികസന സ്റ്റാൻ്റിംഗ് ചെയർപേഴ്സൻ വി.ഗൗരി നീലേശ്വേരം സബ് ഇൻസ്പെക്ടർ കെ.വി പ്രദീപ് സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ ട്രഷറർ കെ മുരുഗപ്പൻ ആചാരി ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് പള്ളിക്കൈ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ ആര്യ കോഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് കുഞ്ഞിവീട്ടിൽ സ്വാഗതവും സായം പ്രഭ ഹോം കെയർ ഗിവർ പി.ജിസിമി നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.