സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട് :ബളാൽ പഞ്ചായത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മാലോം ബന്തമലയിൽ കാട്ടാനയിറങ്ങി. വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയർ ആന പൊട്ടിച്ചു. ബന്തമലയിലെ നെറ്റോ യുടെ വീട്ടിലേക്ക് ഉള്ള വൈദ്യുതി ബന്ധമാണ് ആന വിച്ചേദിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഈ ഭാഗത്ത് ആനകൂട്ടം വ്യാപകമായി നാശം വരുത്തിയത്.
ബന്ത മലയിലെ ചക്കാലക്കൽ ജോർജ്ജിന്റെ കൃഷിസ്ഥലത്തെ
അഞ്ചു തെങ്ങ്. 20 ഓളം കവുങ്ങ്. സമീപത്തേ പന്തീരാവിൽ നെറ്റോ യുടെ വാഴ. തെങ്ങ്. കവുങ്ങ് എന്നിവയും വീട്ടിലെക്കുള്ള സർവീസ് വയർ ആന നശിപ്പിച്ചു.
ഉറപ്പുഴിക്കൽ ജെൻസൻന്റെ കവുങ് തെങ്ങ് പുത്തൻ പുര മാത്യു വിന്റെ 30 ഓളം കവുങ്ങ്. പിണ കാട്ട് ജോസിന്റെ കവുങ്ങ് എന്നിവരുടെ കാർഷികവിളകളാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മാലോം വലിയ പുഞ്ചയിലും ആന ഇറങ്ങിയിരുന്നു. നിലവിൽ ആന കൂട്ടം തങ്ങളുടെ കൃഷി സ്ഥലത്തിനോട് ചേർന്ന് തന്നെ തമ്പടിച്ചിരിക്കുന്നതായും കർഷകർ പറയുന്നു.
വാർഡ് മെമ്പർ ജെസ്സി ചാക്കോ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.