കാഞ്ഞങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തകാവ് മൈലാടിയിൽ ആന്റണി (59) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു.
ഭാര്യ: ലിസി ( കണ്ണൂർ പൊൻമാങ്കൽ കുടുംബാംഗം), മകൾ: അൽമിറ്റ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: ജോസഫ്,തോമസ്, മാത്യു, പരേതനായ ജേക്കബ്.
മൃതദേഹം ഇന്ന് ( വെള്ളി)വൈകുന്നേരം 3 ന് കാഞ്ഞങ്ങാട് ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരം 6 മണിയോടെ കോളിച്ചാൽ പ്രാന്തർകാവിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ (ശനി) വൈകുന്നേരം 4 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.
Tags: death