അമ്പലത്തറ. സമൂഹത്തിൽ സ്ത്രീയാത്രകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലും, സർക്കാർ മേഖലയിലും മറ്റ് സ്വകാര്യ മേഖലകളിലും വലിയ ശതമാനം തൊഴിൽ ചെയ്യുന്നത് സ്ത്രീകളാണ്. ഇവരൊക്കെ തൊഴിൽ സ്ഥലത്ത് എത്താൻ ആശ്രയിക്കുന്നത് ട്രെയിനിനെയാണ്. വളരെ തിരക്കേറിയ സമയത്ത് ഒരു സുരക്ഷിതത്വവും ഇല്ലാതെ ജനറൽ കമ്പാർട്ട്മെൻ്റിൽ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. ഇത് യാത്ര വളരേ ദുസഹമാക്കുന്നു. ഇതിന് പരിഹാരമായി രാവിലെ 6മണിമുതൽ 10മണി വരെയും വൈകുന്നേരം 4മണിമുതൽ6മണി വരെയും ട്രെയിനുകളിൽ ചുരുങ്ങിയത് രണ്ട് കമ്പാർട്ട്മെൻ്റ് എങ്കിലും ലേഡീസ് കമ്പാർട്ട്മെൻ്റ് ആയി അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് അമ്പലത്തറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് സരിജബാബു അദ്ധ്യഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് രേഖമോഹൻദാസ് ഉദ്ഘാടനം ചെയ്തും.കെ.വി.വി.ഇ.എസ് അമ്പലത്തറ യൂണിറ്റ് പ്രസിഡണ്ട് കെ.വി.ഗോപാലൻ, ജനറൽ സെക്രട്ടറി ബി.ജയരാജൻ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായാരാജേഷ്, ജില്ലാ ട്രഷറർ ജയലക്ഷ്മി സുനിൽ എന്നിവർ സം സാരിച്ചു. ശ്രീജ ജയരാജ് സ്വാഗതവും, മഞ്ജുള കുഞ്ഞികൃഷണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സരിജാബാബു (പ്രസിഡണ്ട്), ശ്രീജ ജയരാജ് (ജനറൽ സെക്രട്ടറി) മഞ്ജുള കുഞ്ഞികൃഷണൻ (ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു.