The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കേരളം കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് തനിക്ക് ലഭിക്കുന്നതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യം നൽകിയതിനെ സംസ്ഥാനം ശക്തമായി എതിർത്തു.

നേരത്തെ, പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.

അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

Read Previous

കവുങ്ങ് പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Read Next

ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73