മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെർവിക്കൽ കാൻസറിനെ തുടർന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ ഒൻപതു സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായി.
2013 ൽ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസൺ, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.