The Times of North

Breaking News!

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും   ★  ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്   ★  പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു   ★  തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു   ★  കാർ മതിലിലിടിച്ച് യുവാവ് മരണപ്പെട്ടു   ★  നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി   ★  ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്   ★  ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.   ★  മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്   ★  ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നുവെന്നാണ് വിവരം. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.

Read Previous

പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

Read Next

അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73