
കാസർകോട്: കെഎസ്ആർടിസി ഡിപ്പോയിലെ കഫ്ത്തിരിയയിൽ നിന്നും കഴിഞ്ഞ ദിവസം ചായയോടൊപ്പം വാങ്ങിയ പലഹാരം പഴകിയതായിരുന്നു. ഇത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭക്ഷണപദാർത്ഥം പഴയത് തന്നെയാണെന്ന് സമ്മതിക്കുകയുണ്ടായി. ഇത്തരത്തിൽ കുട്ടികൾ അടക്കം നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തുന്ന സ്ഥലങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ പഴകിയ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കർശനമായ പരിശോധന നടത്തി പഴയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നത് തടയാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പിടി നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയടത്ത്, രാജീവൻ പുതുക്കളം ,സന്തോഷ് മാവുങ്കാൽ,ഷാജി പൂങ്കാവനം, സിദ്ദിഖ് കൊടിയമ്മ, പ്രസാദ് എ വി, വിനോദ് തോയമ്മൽ, വിജിത്ത് തെരുവത്ത്, പ്രജിത്ത് കുശാൽനഗർ, ജിഷ് വി, എൻ വിട്ടൽ ദാസ് തുടങ്ങിയവർ സംസാരിച്ചു