The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മംഗളുരുവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

മംഗളൂരു: മലയാളിയടക്കമുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ മൂന്ന് വിദ്യാ‍ർത്ഥിനികൾക്ക് ​ഗുരുതരമായ പരിക്കേറ്റു. ദക്ഷിണ കന്നഡയിലെ കടബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12 ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ​ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

പരിക്കേറ്റവരിൽ ഒരാൾ കർണാടകയിൽ താമസമാക്കിയ മലയാളി പെൺകുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്നും ഒരു പെൺകുട്ടിയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നുമാണ് സൂചന. പ്രതി മാസ്ക്കും തൊപ്പിയും ധരിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശിയായ അഭിനെ പൊലീസ് പിടികൂടി. എംബിഎ വിദ്യാ‍ർത്ഥിയാണ് അഭിൻ. പെൺകുട്ടികൾ പരീക്ഷാ ഹാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം

Read Previous

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

Read Next

കാസര്‍കോട് ജില്ലയെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം : വീണ ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!