
അച്ചാംതുരുത്തി സ്വദേശാഭിമാനി ഗ്രന്ഥാലയം സംഘടിപ്പിച്ച “കവിതാ ചർച്ച കവിയുടെ വീട്ടുമുറ്റത്ത്” പരിപാടി ശ്രദ്ധേയമായി. പ്രശസ്ത കവി സുരേന്ദ്രൻ കാടങ്കോടിന്റെ വയലോർമ്മ എന്ന പുസ്തകമാണ് കാടങ്കോട്ടെ കവിയുടെ സ്വന്തം വീട്ടുമുററത്ത് വെച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്യപ്പെട്ടത്. നാട്ടു നന്മയുടെ പ്രതീകമായ വയലുകൾ ഓർമ്മയാവുന്നത് ഏറെ ആകുലതയോടെ പങ്കെടുത്തവർ പങ്ക് വെച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.സത്യനാഥൻ വിഷയാവതാരകനായി. പി.വി കൃഷ്ണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. കവി സുരേന്ദ്രൻ കാടങ്കോട്, ടി. തമ്പാൻ, സുകുമാരൻ കാടങ്കോട്, ടി.വി കൃഷ്ണൻ, വത്സല.വി, എന്നിവർ പ്രസംഗിച്ചു. വിനോദൻ കെ.പി സ്വാഗതവും മുങ്ങത്ത് വിജയൻ നന്ദിയും പറഞ്ഞു.