14 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ കാപ്പാ നിയമ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. നീലേശ്വരം തെരുവത്തെ വിഷ്ണു (26 ) വിനെയാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും എസ്.ഐ. മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്.കാസർകോട് ജില്ലയിൽ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവോടുകൂടി നാടുകടത്തിയ പ്രതിയെ പടന്നക്കാട് കരുവളത്ത് വെച്ചാണ് പോലീസ് സംഘം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇയാൾ കാപ്പാ നിയമം ലംഘിച്ച് കരുവളത്തെ സിംങ്കപ്പൂർ ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു. മോഷണം, അടിപിടി, കഞ്ചാവ് ഉപയോഗം, മണൽ കടത്ത്, പോലീസിന്റെ ഔദ്യോഗിക കൃത്യമാണ് തടസ്സപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണു . വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ, രാജേഷ്, കുഞ്ഞികൃഷ്ണൻ ഹോംഗാർഡ് ഗോപിനാഥൻ, ഡ്രൈവർ പ്രദിപൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ വിഷ്ണുവിനെ പോസ്റ്റ് കോടതി മറ്റൊരു കേസിൽ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.