വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ കണ്ണൂർ എസ്.പി ഹേമലതയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ അന്നൂർ പുതിയ പുരയിൽ ഹൗസിൽ കുമാരന്റെ മകൻ പി.പിലിജീഷിനെ (32) യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22നു രാവിലെ പറശ്ശിനിക്കടവ് അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തി മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ച കേസിലാണ് ലിജീഷിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സി.പി. ഒ അരുൺ കുമാർ, പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ അഗസ്റ്റിൻ എന്നിവരുണ്ടായിരുന്നു. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 ൽ പരം സി സി ടീവി ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞു ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചാരിച്ചാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി വലയിൽ ആവുകയായിരുന്നു.പ്രതിയെ DYSP പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് നിന്നും 75 വയസായ സ്ത്രീ യുടെ 3 പവൻ മാല പൊട്ടിച്ചെടുത്തതും ലിജീഷാണെന്ന് തിരിച്ചറിഞ്ഞു. പ്രതിക്ക് ശ്രീകണ്ഠാപുരം,മട്ടന്നൂർ, ചൊക്ലി എന്നി പോലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ട്.