
തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് പെരുനിലത്തെ ബി. ഹരികൃഷ്ണനെ (28)യാണ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വെന്നാണ് കേസ്. അന്നത്തെആലക്കോട് എസ്.ഐ.കെ.ഷറഫുദ്ദീനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.