ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. കർണാടക ഉഡുപ്പിയിൽ രഹസ്യ കേന്ദ്രത്തിൽ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘമാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു. അതിനിടയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജില്ലാസേഷൻസ് കോടതി ഹർജി തള്ളിയിരുന്നു.
ശ്രുതി നിരവധിപേരെ ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും തട്ടിയെടുത്തെന്നാണ് ആരോപണം ഉയർന്നത്. ഐഎസ്ആർഒയിൽ അസിസ്റ്റൻറ് എൻജിനീയർ, ഐഎഎസ് വിദ്യാർത്ഥിനി എന്നിങ്ങനെയായിരുന്നു വിവാഹ വാഗ്ദാനം നൽകി യുവാക്കളെ വലയിലാക്കിയത് എന്നാണ് പറയുന്നത് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 30 കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ശ്രുതിയെ പിടികൂടിയിരിക്കുന്നത്