
കരുനാഗപ്പള്ളിയിൽ വധശ്രമ കേസിലെ പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നു.
കരുനാഗപ്പള്ളി താച്ചയിൽമുക്കിനു സമീപം, പടനായർകുളങ്ങര വടക്ക്, കാട്ടിശ്ശേരി കിഴക്കതിൽ സന്തോഷിനെ(42) യാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടി കൊന്നത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം.
വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും തകർന്ന നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.