അബൂദബി മലയാളി സമാജത്തിന്റെ പുതിയ പ്രസിഡന്റായി സലീം ചിറക്കൽ, ജനറൽ സെക്രട്ടറിയായി സുരേഷ് കുമാർ താഴത്തു വീട്, വൈസ് പ്രസിഡന്റുമാരായി ട് എം നിസാർ, ഷുഹൈബ് ഹനീഫ, ട്രഷററായി യാസിർ അറഫാത്ത് എന്നിവരെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനത്തേക്ക് ഇന്നലെയായിരുന്നു അവസാനമായി പത്രിക നൽകേണ്ടിയിരുന്നത്. ആരും തന്നെ ഇവർക്കെതിരെ പത്രസമർപ്പിക്കാതിരുന്നതിനാൽ ജൂലൈ ഒന്നിന് നടക്കുന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ ഇവരെ ഔദ്യോഗികമായി ഭാരവാഹികളായി തിരഞ്ഞെടുക്കും. 17 അംഗ കമ്മിറ്റിയാണ് മലയാളി സമാജത്തിലേക്ക് തിരഞ്ഞെടുക്കുക. ഗഫൂർ എടപ്പാൾ, അനിൽ കുമാർ എ പി, ബിജു കെ സി, ഗോപകുമാർ ഗോപാലൻ, ഹാഷിം എം എ, ജാസിർ സാലിം, മഹേഷ് വീട്ടിക്കൽ, നടേശൻ ശശി, ഔഡിഫാക്സ്‌ഓൺ ലൗറെൻസ് ഫെർണാണ്ടസ്, സൈജു പി രാധകൃഷ്ണ പിള്ളയ്, സാജൻ ശ്രീനിവാസൻ, ഷാജഹാൻ ഹൈദരലി, സുധീഷ് വെള്ളടാത്, എന്നിവർ സഹ ഭാരവാഹികളെയും, ഓഡിറ്ററായി അബ്ദുൽ അഹദ്, സഹ ഓഡിറ്ററായി ഷാജി കുമാർ എസ് എ എന്നിവരും തിരഞ്ഞെടുക്കപ്പെടും. മലയാളി സമാജം നിയന്ത്രിക്കുന്ന കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 17 അംഗങ്ങളും പത്രിക സമർപ്പിച്ചത്. മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർ എല്ലാവരും സാസ്കാരിക സാമൂഹിക മേഖലയിൽ കഴിവ് തെളിയിച്ചവരായത് കാരണം പ്രതിസന്ധിയിൽ മുന്നോട്ട് പോകുന്ന മലയാളി സമാജത്തിന് ഊർജത കൈവരിക്കുമെന്ന് മെമ്പർമാർ പ്രതീക്ഷിക്കുന്നു.
മലയാളി സമാജത്തിന്റെ പ്രസിഡന്റായും, ആക്ടിങ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന സലീം ചിറക്കൽ അറിയപ്പെടുന്ന സംഘടകനാണ്. ഇൻകാസ് അബുദബിയുടെ ജനറൽ സെക്രട്ടറി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള സോഷ്യൽ സെന്ററിൽ കായിക വിഭാഗം സെക്രട്ടറി, കല വിഭാഗം സെക്രട്ടറി, അബൂദബി ഫ്രഡ്സ് എ ഡി എം എസിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഉപദേശകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾ മലയാളി സമാജത്തിന്റെ പ്രധാന സ്ഥാനത്തേക്ക് എത്തുന്നത്. പെരിയ സ്വദേശിയായ സുരേഷ് കുമാർ ഇൻകാസ് അബൂദബി കാസർകോട് ജില്ല പ്രസിഡന്റായിരുന്നു. അബൂദബി സാംസ്‌കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും ഇപ്പോൾ പ്രസിഡന്റുമാണ്. യു എ ഇ യിൽ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനാണ്. അബൂദബി സാമൂഹ്യ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.