ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെറുവത്തർ സർക്കാർആശുപത്രിയിൽ പത്ത് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത മറ്റ് കുട്ടികൾക്കു ദേഹാസ്വസ്ഥ്യം ഉണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആശുപതി അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 238 കുട്ടികളാണ് മൂന്നുദിവസമായി നടന്ന ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസവും സ്കൂളിന് സമീപത്തെ രുചി കൂട്ട് എന്ന സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണമെത്തിച്ചത്.