കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെയും സി.പി.ഐ.എം നാലാപ്പാടം ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുശവൻകുന്ന്( കാഞ്ഞങ്ങാട്) റോട്ടറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു. മുൻ എം.പി. പി.കരുണാകരൻ ഉപഹാരം വിതരണം ചെയ്തു. കേരള പൊതുമേഖലയിൽ അദ്ദേഹത്തിൻ്റെ ഇടപെടലുകളും നിരവധി അവാർഡുകൾ ലഭിച്ചതും തൊഴിലാളി സംരക്ഷണ നിലപാടും സാമൂഹ്യ- സാംസ്കാരിക മേഖലയിലെ ഇടപെടലുകളും കണക്കിലെടുത്താണ് ആദരവ് നൽകിയത്. വിനോദിനി നാലപ്പാടം അവാർഡ്ദാന ചടങ്ങിൽ വെച്ചാണ് ആദരിച്ചത്.ചടങ്ങിൽ , അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ അധ്യക്ഷനായി. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, വി. വി. രമേശൻ, അഡ്വ. കെ. രാജ്മോഹനൻ, പി കെ. നിഷാന്ത്,ദേവി രവീന്ദ്രൻ, വി.വി പ്രഭാകരൻ , എം.വി രാഘവൻ, ടി. കെ നാരായണൻ, കെ. എം. സുധാകരൻ, കെ. വിശ്വനാഥൻ, കെ. മീന, നാലപ്പാടം കുമാരൻ, സുരേഷ് കുമാർ നീലേശ്വരം എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതവും എസ്. എ. എസ് നമ്പൂതിരി നന്ദിയും പറഞ്ഞു .