
കാസര്‍കോട്: ആനബാഗിലുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു