കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കൊവ്വൽപ്പള്ളി മന്ന്യോട്ടെ സഫിയ 35 ആണ് മരണപ്പെട്ടത്. മംഗളൊരു ആശുപത്രിയിൽ പോയി നാട്ടിലേക്ക് തിരിച്ചു വരുന്ന ഇടയിലാണ് അപകടം. കുമ്പള ഷിറിയയിൽ ഇവർ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. സഫിയോടൊപ്പം ഉണ്ടായിരുന്നവരുടെ പരുക്കുകൾ ഗുരുതരമല്ല.