നീലേശ്വരം: ഒരു മാസം മുമ്പ് തൂങ്ങിമരിച്ച യുവതിയുടെ ഭർത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ആലാമിപള്ളി കല്ലം ചിറയിലെ പരേതനായ കുഞ്ഞികൃഷ്ണൻ പുഷ്പ-ദമ്പതികളുടെ മകൻ ഷിജുവിനെയാണ് (35) ചിത്താരി ചാമുണ്ഡിക്കുന്നിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 16നാണ് ഷിജുവിന്റെ ഭാര്യ നീലേശ്വരത്തെ തുണിക്കടയിലെ ജീവനക്കാരിയായ കരിവെള്ളൂർ കതിരൂരിലെ പത്മിനിയുടെ മകൾ അഞ്ജലിയെ(30) മടിക്കൈ അടുക്കത്ത് പറമ്പത്ത് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്നു അഞ്ജലി.കരിന്തളം മഞ്ഞളുംകാട്ടെ വർക്ക്ഷോപ്പ് ഉടമയാണ് ഷിജു. സഹോദരങ്ങൾ ഷിജിത്ത്, ഷീന.