The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസിലെ ഉദ്യോഗസ്ഥൻ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട്ടെ കെ.രഘു – അംബിക ദമ്പതികളുടെ മകന്‍ കെ.അനുരാഗ് (27) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 3 മണിയോടെ വെള്ളച്ചാലിലാണ് അപകടമുണ്ടായത്. പാലത്തര ഭാഗത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം മുച്ചിലോട്ട് ഉത്സവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
അനുരാഗ് സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

അനുരാഗ് നേരത്തെ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. ഏക സഹോദരി അമൃത.

Read Previous

ഖത്തറിൽ തടവിലായിരുന്ന 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

Read Next

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വൻ സ്‌ഫോടനം: 2 പേരുടെ നിലഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!