നീലേശ്വരം: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോക്സോ കുറ്റം ചുമത്തി നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയി അറസ്റ്റ് ചെയ്തു.മടിക്കൈ കാഞ്ഞിരപൊയിൽ കാര്യളം ഹൗസിൽ രാഘവന്റെ മകൻ കെ വിഷ്ണു (23) വിന്നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി തനിക്ക് പീഡനമേറ്റ വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ടു) മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.