The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പശുമല ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു.

എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷം നടന്നുവരികയാണ്.

Read Previous

ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

Read Next

കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73