വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബീവറേജിന് സമീപത്തെ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിക്കരയിലെ ചന്ദ്രൻ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് ചന്ദ്രനെ പുതിയ ബിവറേജിന് സമീപത്തെ പുഴയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാത്തിക്കരയിലെ പരേതനായ പുത്തരിയന്റെയും പള്ളിച്ചിയുടെയും മകനാണ്ചന്ദ്രൻ. അവിവാഹിതനാണ്. സഹോദരങ്ങൾ :മാധവൻ, കോമൻ,രാജു വെളുത്തൻ. ഒമന. കല്യാണി.
ചൂണ്ടയിട്ടുമ്പോൾ അബദ്ധത്തിൽ കാൽ തെന്നി പുഴയിലേക്ക് വീണത് ആകാമെന്നും പോലീസ് വിശദമായി അന്യേഷിക്കുമെന്നും വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി. കെ. മുകുന്ദൻ പറഞ്ഞു.