കാഞ്ഞങ്ങാട്:സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവിനെഹൊസ്ദുർഗ് എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തു. കല്ലുരാവിലെ അബൂബക്കറിന്റെ മകൻ പി ഷാജഹാൻ (41 )നെയാണു ഇന്നലെ രാത്രി 11 മണിയോടെ കല്ലുരാവിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 2.9 4 0 ഗ്രാം എംഡിഎം എ യും പിടിച്ചെടുത്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു