The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം:മാരക മയക്കുമരുന്നായ മെത്താ ഫെറ്റാമിനുമായി യുവാവിനെ നീലേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നീലേശ്വരം കണിച്ചിറയിലെ മർഹബ വീട്ടിൽ അബ്ദുൽ റൗഫിന്റെ മകൻ എൻ എൻ മുഹമ്മദ് നൗഫൽ ( 26 ) നെയാണ് 1.74 ഗ്രാം മെത്താ ഫെറ്റാമിനുമായി നീലേശ്വരം റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് കണിച്ചറയിൽ വെച്ച് ഇയാളെ പിടികൂടിയത്.
മയക്കുമരുന്നു പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ , പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.വി പ്രജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ പാറമ്മൽ , എ.കെ.നസറുദ്ധീൻ,പി.ശൈലേഷ് കുമാർ,സീനിയർ ഗ്രേഡ് ഡ്രൈവർ പി.രാജീവൻ എന്നിവർ ഉണ്ടായിരുന്നു

Read Previous

യുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണം

Read Next

മുൻ ഡിവൈഎസ്പി ബങ്കളം സ്വദേശി പി. സുകുമാരൻ ബിജെപിയിൽ ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!