പരിയാരം: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച യുവാവിൻ്റെ ലക്ഷങ്ങൾ നഷ്ടമായി. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പി വി.സന്തോഷ് കുമാറിൻ്റെ 17,06,000 രൂപയാണ് ഓൺലൈൻ ഷെയർ മാർക്കറ്റിൽലാഭ വിഹിതം മോഹിച്ച് നിക്ഷേപിച്ച് നഷ്ടമായത്. ഇയാളുടെ പരാതിയിൽ പ്രൊഫസർ റോബർട്ട് പ്രോഫിറ്റ് 619 വാട്സ് ആപ്പ് അഡ്മിൻമാരായ ദിയ, ലോഗേഷ് പട്ടേൽ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പരിയാരം പോലീസ് കേസെടുത്തു..ഇക്കഴിഞ്ഞ മെയ് 23 നും ജൂൺ 14നും ഇടയിൽ ഷെയർ ഇളവ് അടിസ്ഥാനത്തിൽ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് 17,06,000 രൂപ കൈപറ്റിയ ശേഷം ഷെയർ വാങ്ങി അയച്ചുകൊടുത്തുവെന്ന രേഖകൾ കാണിച്ച് ചതിക്കുകയും പിന്നീട് നിക്ഷേപ പണമോ വിവരങ്ങളോ നൽകാതെ വാട്സ് ആപ്പ് ഗ്രൂപ്പ് നിശ്ചലമാക്കിയതായും പരാതിയിൽ പറയുന്നു.