അസുഖത്തെത്തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നീലേശ്വരം ചിറപ്പുറം ആലിൻ കീഴിലെ സ്വകാര്യ ബീഡി കോൺട്രാക്ടർ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകൻ അഷറഫ് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ നീലേശ്വരത്തും ചിറപ്പുറത്തും ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന അഷറഫ് പിന്നീടാണ് ഗൾഫിലേക്ക് പോയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂത്തമകൻ അഷറഫിനോടൊപ്പം ദുബായിലാണ്.
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.