
പരപ്പ ബിരിക്കുളം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ബിരിക്കുളം പള്ളി വളപ്പിൽ സഫിയയുടെ മകൻ പി.വി.മുഹമ്മദ് ഹനീഫയെ (38) ആണ് കാണാതായത്. 2006 ൽ അബുദാബിയിൽ എത്തിയ മുഹമ്മദ് ഹനീഫ അവിടെ ഒരു കഫ്ത്തീരിയയിൽ ജോലിക്കാരനായിരുന്നു. എന്നാൽ2018 ജൂൺ 25 മുതൽ ഹനീഫയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അബുദാബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും തിരച്ച നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്താൻ ആയിട്ടില്ല.ഇതേ തുടർന്ന് ഭാര്യ എം എ ആയിഷ കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. രോഗിയായ മാതാവും ഭാര്യയും രണ്ടു പെൺകുട്ടികളുമാണ് മുഹമ്മദ് ഹനീഫയുടെ വീട്ടിലുള്ളത്.