The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കുമ്പളയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ സിമെൻ്റ് കട്ടയിൽ ബൈക്കിടിച്ച് പ്രവാസിയുവാവ് മരണപ്പെട്ടു. ബംബ്രാണ ഉജാറിലെ അജിത് ഷെട്ടി (31) യാണ് മരണപ്പെട്ടത് ഇന്നലെ രാത്രി 9.30 മണിയോടെ കുമ്പള ആരിക്കാടിയിലായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കെ എൽ 14.എ.ബി. 8051 നമ്പർ ബൈക്ക് റോഡരികിൽ വെച്ച സിമെൻ്റ് കട്ടയിൽ ഇടി ക്കുകയായിരുന്നു യിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടൻ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 10.30 മണിയോടെ മരണപ്പെട്ടു. 23 ന് ഞായറാഴ്ചയാണ് ഗർഭിണിയായ ഭാര്യയുടെ ചടങ്ങുമായി ബന്ധപ്പെട്ട് മസ്ക്കറ്റിൽ നിന്നും ഇയാൾ നാട്ടിലെത്തിയത്. ഉജജാറിലെ പരേതനായ അമ്മു ഷെട്ടിയുടേയും രത്നാവതിയുടേയും മകനാണ്. ഭാര്യ. രൂപശ്രീ. സഹോദരങ്ങൾ: അനിൽ ഷെട്ടി, അനിത. കുമ്പള പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

ജെസിബി മറിഞ്ഞ് അടിയിൽപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ മകൻ മരിച്ചു

Read Next

‘പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും;പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതി’:മന്ത്രി വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!