വെള്ളരിക്കുണ്ട്:മാലോം കാര്യോട്ട്ച്ചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ. യുവാവ് മരണപ്പെട്ടു ചുള്ളി ചർച്ചിന് സമീപം താമസിക്കുന്ന മൂന്നു പീടികയിൽ ജോമിയുടെ മകൻ ജസ്റ്റിൻ (26) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8 മണിയോടെ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണപ്പെടുകയായിരുന്നു മാതാവ് ഷിജി. സഹോദരങ്ങൾ ജെറി, ജിബിൻ