അമിത വേഗതയിൽ വന്ന കാർ ഇടിച്ച് മോട്ടർ ബൈക്ക് യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. ചായ്യോത്തെ ഹക്കിമിന്റെ മകൻ സി എച്ച് മിഥിലാജിനാണ് (18) പരിക്കേറ്റത്. കഴിഞ്ഞദിവസം ചായോത്ത് ഭാഗത്തുനിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന മിഥിലാജ് ഓടിച്ച ബൈക്കിൽ നീലേശ്വരം ഭാഗത്തുനിന്നും വരികയായിരുന്ന കാറടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.