കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘അക്കാദമിക രംഗത്ത് ഉപയോഗിക്കുന്ന നിർമിത ബുദ്ധി രചന സഹായികൾ ‘ എന്ന വിഷയത്തിൽ ശില്പശാല നടന്നു. കാർഷിക കോളേജ് ഡീൻ ഡോ. ടി. സജിതാ റാണി ഉദ്ഘാടനംചെയ്തു.കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ സ്റ്റഡീസിലെ ലൈബ്രറിയൻ എം.പ്രശാന്ത്. ക്ലാസുകൾ നയിച്ചു. ഡോ. പി. കെ. മിനി, ഡോ. കെ. എം. ശ്രീകുമാർ, ഡോ. നിധീഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്ററും അസിസ്റ്റന്റ് ലൈബ്രേറിയനുമായ ഡോ. വി. പി. അജിതകുമാരി സ്വാഗതവും പ്രൊഫഷണൽ അസിസ്റ്റന്റ് നിഷ രാജ് നന്ദിയും പറഞ്ഞു.